പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. നിലവില്‍ പാലക്കാട്ട് ചികിത്സയിലാണ് യുവാവ്
ഇദ്ദേഹത്തിന്റെ പിതാവായ 58കാരന്‍ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് മകനായിരുന്നു. പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിക്കുകയായിരുന്നു.
SUMMARY: Nipah: Son of Palakkad deceased confirmed to be free of disease