ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ സർക്കാരില്‍ പൊതുമരാമത്ത്, നഗരവികസനം വകുപ്പുകളുടെ മന്ത്രിയാണ് നിതിൻ നബീന്. നിതിന് ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്.
നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കള്‍ വിലയിരുത്തുന്നു. ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്ട്ട്. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006 ൽ നിതിൻ നബീൻ പാറ്റ്ന വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.
തുടർന്ന് 2010 മുതല്‍ ബംഗിപുർ സീറ്റില്‍ നിന്ന് മൂന്ന് തവണ വിജയിച്ചു. നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇത്തരത്തില്‍ 2019ല്‍ ആദ്യം ദേശീയ വർക്കിംഗ് പ്രസിഡന്റായാണ് എത്തിയത്.
SUMMARY: Nitin Nabin takes charge as BJP national working president














