LATEST NEWS

നിതീഷ്കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. മാര്‍ച്ച്‌ 17ന് രാജ്യസഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മാര്‍ച്ച്‌ 30ന് നിതീഷ്‌കുമാര്‍ ബിഹാര്‍ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി പദം നിതീഷ് കുമാര്‍ വൈകാതെ രാജിവയ്ക്കും.

അന്നുതന്നെ ചേരുന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാര്‍. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.

2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് പ്രതിപക്ഷനേതാവും ആര്‍ജെഡി വര്‍ക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ് ആരോപിച്ചത്. ജെഡിയുവിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും ആര്‍ജെഡി നേതാവ് ആരോപിച്ചു.

SUMMARY: Nitish Kumar takes oath as Rajya Sabha member

NEWS BUREAU

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

1 hour ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

1 hour ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

2 hours ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

3 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

3 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

4 hours ago