ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രാത്രി വൈകിയാലും നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകാൻ ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലുടൻ മൃതദേഹം രാത്രിയോടെ തന്നെ പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.
ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധന. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്കമഗളൂരു എസ്പി ജിതേന്ദ്ര ദയമ വ്യക്തമാക്കി.
നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പത്ത് മിനിറ്റുകൾ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. 1500 അടി താഴ്ചയിൽ നിന്നാണ് സ്പെഷ്യൽ ടാക്സ് ഫോഴ്സ് അംഗങ്ങൾ മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…
ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…
ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…