‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം താൻ നിരസിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ സജീവമായി തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച​തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

“ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ രാ​ജി​വെ​ക്കു​മെ​ന്ന് ഞാ​ൻ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ൻ​പ് അ​വ​ർ എ​ന്നോ​ട് സ്ഥാ​ന​മൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു, അ​തി​നാ​ൽ ഞാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്” – സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​മൂ​ഹി​ക നീ​തി ക്യാ​ന്പ​യ്ന് ക​രു​ത്തു പ​ക​രാ​ൻ സി​ദ്ധ​രാ​മ​യ്യ​യെ​പ്പോ​ലെ​യു​ള്ള മു​തി​ർ​ന്ന, ഒ​ബി​സി വി​ഭാ​ഗ​ത്തി​ലെ നേ​താ​വി​നെ ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും, ഒ​പ്പം ഡി.​കെ. ശി​വ​കു​മാ​റു​മാ​യു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്കം പ​രി​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​തെ​ങ്കി​ലും ത​നി​ക്ക് ദി​ല്ലി​യി​ലേ​ക്ക് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് സി​ദ്ധ​രാ​മ​യ്യ തീ​ർ​ത്തു​പ​റ​യു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച​ത്. കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഇ​തോ​ടെ ഡി.​കെ. ശി​വ​കു​മാ​ർ ക​ർ​ണാ​ട​ക​യു​ടെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​കും.
SUMMARY: ‘Not interested in national politics, will continue to be active in Karnataka politics’ – Siddaramaiah

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25...

വൈദ്യുതി ക്ഷാമത്തിന് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ എനർജി...

അഫോയി റീൽസ് മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: മയക്കുമരുന്ന് വിപത്തിനെതിരെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി...

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തന്റെ...

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങള്‍ പ്രദർശിപ്പിച്ചെന്ന കേസില്‍ യൂട്യൂബർ തൊപ്പിക്കെതിരെ അന്വേഷണം...

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

ബെം​ഗ​ളൂ​രു: ഫ്ലാ​റ്റി​നു​ള്ളി​ൽ ഡോ​ക്ട​റെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എട്ടുവയസ്സുകാരനായ മകനെ...

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ്...

ശ്രദ്ധിക്കണേ; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കാവേരി  കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്...

Related Articles

Popular Categories