ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.
ബെംഗളൂരു റൈറ്റേഴ്‌സ് ഫോറം,യുണൈറ്റഡ് ഫോറം, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക, സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ സാഹിത്യ വിഭാഗം സാഹിതി തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. മലപ്പുറം തിരൂർ സ്വദേശിയാണ്. ബെംഗളൂരു ആർ ടി നഗറിലായിരുന്ന താമസം. 20 വർഷമായി ബെംഗളൂരുവിലായിരുന്നു താമസം അവിവാഹിതനാണ്. പിതാവ്: ഡോ. ജമാൽ. മാതാവ്: ഡോ. വനജ.
.













