ഒളിംമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നു പുനിയയുടെ സസ്‌പെന്‍ഷന്‍ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡ വീണ്ടും നടപടിയെടുത്തത്.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ താരം വിസമ്മതിച്ചതാണ് സസ്‌പെന്‍ഷനു കാരണമെന്നു നാഡ പറയുന്നു. ഉത്തേജക മരുന്നു നിയമങ്ങള്‍ താരം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്‌റംഗിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകന്‍ പറഞ്ഞു.
TAGS: BAJRANG| SUSPENDED|
SUMMARY: Suspension for Bajrang Punia
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…