കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.
ചെന്നൈയിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ആറ് മാസമായി ചെന്നൈയിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. അവിടെ വെച്ച് രോഗബാധിതനായി നാട്ടിലേക്കെത്തിയതായിരുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നു മൂന്നു പേര്‍ വീതവും വയനാട് ജില്ലയില്‍നിന്നു രണ്ടു പേരുമാണ് ചികിത്സയിൽ കഴിയുന്നത്.
SUMMARY: One more person confirmed with amoebic encephalitis