ആലപ്പുഴ: മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാള്‍ മരിച്ചു. ഹരിപ്പാട് സ്വദേശി വിനു ആണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു. തുടർന്ന് തൃക്കുന്നപ്പുഴ സ്വദേശി രാഘവ് കാർത്തിക്കിനെ രക്ഷപ്പെടുത്തുകയും കാണാതായ വിനുവിനായി തിരച്ചില്‍ നടത്തുകയും ചെയ്തു.
നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞ് വീണാണ് അപകടം. ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
SUMMARY: One person dies after bridge under construction collapses in Mavelikkara