പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കാറില്‍ വന്നയാള്‍ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോള്‍ വാങ്ങിയിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണെന്ന് സൂചനയുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
SUMMARY: One person dies after car catches fire in Palakkad














