കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്‌ത് ഓണ്‍ലൈനിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തി.
തട്ടിപ്പിലൂടെ ലഭിച്ച പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. സമാനമായ തട്ടിപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
SUMMARY: Online fraud; YouTuber and Bigg Boss star Blessley arrested














