ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ് പുരോഹിതൻ ഫാദർ ഷിബു ജോസഫ് നന്മയുടെ ദീപം തെളിയിച്ചു.
ബി.ജി.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. സുധീപ് മാനസിക ആരോഗ്യവും മാനസിക ശുദ്ധിയും നിത്യജീവിതത്തിൽ
എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ബേക്ക് എ കേക്ക് മത്സരത്തിൽ ആര്യ അനൂപ് ഒന്നാം സമ്മാനം കരസ്ഥമാക്കി. സന്ധ്യാമോഹൻ രണ്ടാം സമ്മാനവും കുഞ്ഞുമേരി മൂന്നാം സമ്മാനവും എന്നിവരും കരസ്ഥമാക്കി. ഷെറിൻ, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി ടോമി ജെ ആലുങ്കല്‍ എന്നിവർ വിധി കർത്താക്കളായി.
വിജയികൾക്ക് ജെനെക്സ് യൂട്ടീലിറ്റി മാനേജ്മെന്റ് സ്പോൺസർ ചെയ്ത ഗൃഹോപകരണങ്ങൾ സമ്മാനിച്ചു. ക്രിസ്തീയ ഗാനാലാപനത്തിൽ നിരവധി കലാകാരന്മാര്‍ പങ്കെടുത്തു. സെക്രട്ടറി രമേശ് വണ്ടാനം നന്ദി പറഞ്ഞു.
SUMMARY: Onstage Jalahalli Christmas Celebration














