Categories: NATIONALTOP NEWS

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്ത്; 65 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

റാഞ്ചി: സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്തിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 65 വിദ്യാർഥികള്‍ ആശുപത്രിയില്‍. ജാര്‍ഖണ്ഡിലെ ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലെ ഉച്ച ഭക്ഷണത്തിലാണ് ചത്ത ഓന്തിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പോലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

TAGS : JHARKHAND | FOOD POISON
SUMMARY : Ont died in school lunch; 65 students in hospital

Savre Digital

Recent Posts

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

9 minutes ago

ഡൽഹി സ്ഫോടനം; 10 പേര്‍ എൻഐഎ കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…

55 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…

2 hours ago

വഴി തര്‍ക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…

2 hours ago

കുന്നംകുളം കസ്റ്റഡി മര്‍ദ്ദന ഇര വി എസ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…

3 hours ago

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…

3 hours ago