ബെംഗളൂരു: സംസ്ഥാനത്ത് ആർടിസികളിലെ ബസ് യാത്ര നിരക്ക് 15 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളായ ജെഡിഎസും, ബിജെപിയും. ഇന്ധനവിലയും പ്രവർത്തനച്ചെലവും വർധിക്കുന്നതിനാൽ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങൾക്ക് അധികാഭാരമാണ് നിരക്ക് വർധനയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ പുരുഷന്മാർക്ക് യാത്രാനിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്ന് ബിജെപി എംഎൽഎ ധീരജ് മുനിരാജു പറഞ്ഞു. നിരക്ക് വർധനയ്‌ക്കെതിരെ ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുനിരാജു പറഞ്ഞു.
ജനുവരി 5 മുതൽ മുഴുവൻ സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കും നിരക്ക് വർധന ബാധകമാണ്. ഒരു ദശാബ്ദം മുമ്പാണ് അവസാനമായി യാത്രാനിരക്ക് പരിഷ്‌കരിച്ചതെന്നും ഡീസൽ വിലയിലും പ്രവർത്തനച്ചെലവിലും ഗണ്യമായ വർധനവുണ്ടായതോടെ വിലവർധന അനിവാര്യമാണെന്നും ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി വിശദീകരിച്ചു. സംസ്ഥാന സർക്കാർ പ്രതിമാസം 417 കോടി രൂപ അനുവദിക്കുന്നതിനാൽ ശക്തി പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | PRICE HIKE
SUMMARY: Opposition parties announce protest against bus fare hike
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…