മദ്യലഹരിയില്‍ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ കേട്ടില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് യുവതി

ബെംഗളൂരു: മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറിൽ നിന്നും ദുരനുഭവം നേരിട്ടതായി യുവതിയുടെ പരാതി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. നമ്മ യാത്രി ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബുക്ക്‌ ചെയ്ത ഓട്ടോയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. ഹൊറമാവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്കാണ് ഇവർ സവാരി ബുക്ക് ചെയ്തത്. എന്നാല്‍ യുവതിക്ക് പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. ഭയം തോന്നിയ യുവതി ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ യുവതി സിറ്റി പോലീസിൽ പരാതി നൽകി. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതി പരാതിയിൽ പറഞ്ഞു. വെബ്സൈറ്റ് വഴി പരാതി നൽകിയപ്പോൾ 24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ ആവശ്യപ്പെട്ടത്. തന്റെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യുവതി പോലീസിനോട് അഭ്യര്‍ഥിച്ചു.

TAGS: BENGALURU | ASSAULT
SUMMARY: Bengaluru woman jumps off auto after drunk driver takes wrong route

Savre Digital

Recent Posts

പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ബി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…

7 hours ago

‘ജനനായകൻ’ ചോർന്ന സംഭവം: ഫിലിം എഡിറ്റർക്ക് സസ്‌പെൻഷൻ

ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

7 hours ago

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…

7 hours ago

തൃശ്ശൂർ പൂരം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…

8 hours ago

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…

8 hours ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

9 hours ago