പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയ പാരീസ് സെന്റ് ജെർമെയ്ൻ ടീമിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. പാരീസിൽ നടന്ന ചടങ്ങിൽ ബാഴ്‌സലോണ, സ്‌പെയിൻ കൗമാരതാരമായ ലാമിൻ യമാലിനെ പിന്തള്ളിയാണ് 28കാരനായ ഡെംബെലെ പുരസ്‌കാരം നേടിയത്. ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി ഓർ സ്വന്തമാക്കിയത്.
പി എസ് ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി. പി എസ് ജിയാണ് ഈ വർഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണൽ ആണ് മികച്ച വനിതാ ക്ലബ്.
SUMMARY: Ousmane Dembele to win 2025 Ballon d’Or