Categories: NATIONALTOP NEWS

പഹല്‍ഗാമിലെ ആക്രമണം; തോക്കുമായി നില്‍ക്കുന്ന ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത്

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘത്തിലാെരാളുടെ ആദ്യ ചിത്രം പുറത്ത്. കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഭീകരരന്റെ ചിത്രമാണ് ദേശ്യമാധ്യമം പുറത്തത് വിട്ടിരിക്കുന്നത്. ബൈസരൻ പുല്‍മേടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ചാരനിറത്തിലുള്ള കുർത്തയും പെെജാമയും ധരിച്ച്‌ കെെയില്‍ എകെ47 തോക്കുമായി പോകുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്‍ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരൻ.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സുരക്ഷാ സേന തുടരുന്നു. പാകിസ്ഥാനിലിരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു.

ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കാശ്‌മീരിലുള്ള രണ്ടുപേർ ഉള്‍പ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. 2017ല്‍ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തല്‍.

TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam attack: Picture of one of the terrorists holding a gun released

Savre Digital

Recent Posts

കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…

33 minutes ago

കനത്ത മഴ; മതില്‍ ഇടിഞ്ഞ് വീണ് വയോധികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…

60 minutes ago

കണ്ണപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു

കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…

2 hours ago

യുഡിഎഫ് ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…

2 hours ago

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…

4 hours ago

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…

5 hours ago