ന്യൂഡല്‍ഹി: പാക് നടന് ഫവാദ് ഖാന് നായകനായ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന് നായകനായ ‘അബിര്‍ ഗുലാല്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ബോളിവുഡ് താരം വാണി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിന് മുന്നേ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ ഫവാദ് അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ‘ഏ ദിൽ ഹേ മുഷ്കിൽ” ആണ് നടൻ അഭിനയിച്ച അവസാന ഇന്ത്യൻ ചിത്രം. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിലീസ് നീട്ടാനും അണിയറ പ്രവർത്തകർക്കിടയിൽ ആലോചനയുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബ് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
<BR>
TAGS : FAWAD KHAN | PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: Pakistani actor’s Bollywood film to be banned
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…