ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇനി ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനാകില്ല. യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, പാക്കിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല
അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സേന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെയ് 23 വരെയാണ് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമയാന മന്ത്രാലയം വിലക്കി ഏര്‍പ്പെടുത്തിയത്.
ഇന്ത്യൻ വിമാനങ്ങൾക്കു നേരത്തെ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പാക്കിസ്ഥാൻ തീരുമാനം വന്ന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
അതേസമയം പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഹാഷിം മൂസക്കായുള്ള തിരച്ചിൽ വനമേഖലയിൽ പുരോഗമിക്കുകയാണ്. സൈനിക പ്രതിരോധ മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ദേശീയ സുരക്ഷാ ഉപദേശക ബോർഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷിയെ NSAB ചെയർമാനായി നിയമിച്ചു. സായുധസേന, പോലീസ്, ഫോറിൻ സർവീസ് എന്നിവയിലെ മുതിർന്ന അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
<BR>
TAGS : PAK PROVOCATION | PAHALGAM TERROR ATTACK
SUMMARY : Pakistan aircraft banned from Indian airspace; India steps up action
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…