ദുബായ്: ത്രില്ലർ നിറഞ്ഞ കലാശക്കളിയിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഏഷ്യാ കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം കണ്ടു. തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട്ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ആൾഔട്ടായി. നാലുവിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും പേസർ ജസ്‌പ്രീത് ബുംറയും ചേർന്നാണ് പാകിസ്ഥാനെ ഈ സ്കോറിൽ ഒതുക്കിയത്. പാകിസ്ഥാനായി ഓപ്പണർ സാഹിബ്സദ ഫർഹാൻ (57) അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഫഖാർ സമാൻ 46 റൺസ് നേടി.
മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് അഭിഷേക് വര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനെയും നഷ്ടമായി. പിന്നീട് തിലക് വര്‍മ ക്രീസിലെത്തിയതോടെ കളിമാറി. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ വിജയശില്‍പ്പി. 41 പന്തില്‍ നിന്നാണ് തിലക് വര്‍മ അര്‍ധ സെഞ്ച്വറി കുറിച്ചത്.തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നാണ്് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 13ാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറില്‍ 12 റണ്‍സുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീല്‍ഡര്‍ ഹുസൈന്‍ തലാത് ഡ്രോപ് ചെയ്തിരുന്നു.പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റുമുട്ടിയതെങ്കിലും ഈ ഏഷ്യാകപ്പിൽ ഇരുവരും തമ്മിലുള്ള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്.
സ്‌കോർബോർഡ്
പാകിസ്ഥാൻ 146 (19.1): ഹർഹാൻ 57, ഫഖർ സമാൻ 46, സയിം അയൂബ് 14, സൽമാൻ ആഗ 8.
ഇന്ത്യൻ ബൗളിങ്: കുൽദീപ് 4–0–30–4, അക്‌സർ 4–0–26–2, വരുൺ 4–0–30–2, ബുമ്ര 3.1–0–25–2.
ഇന്ത്യ 150/5 (19.4): അഭിഷേക് ശർമ 5, ശുഭ്‌മാൻ ഗിൽ 12, സൂര്യകുമാർ 1, തിലക് വർമ 69*, സഞ്‌ജു സാംസൺ 24, ശിവം ദുബെ 33, റിങ്കു സിങ് 4*
SUMMARY: Pakistan was overthrown; India’s ninth title in the Asia Cup