ബെംഗളൂരു: പാലക്കാട് വെൽഫെയർ അസോസിയേഷൻ പതിനാലാമത് വാർഷിക കുടുംബസംഗമം ഞായറാഴ്ച രാവിലെ 9 മണി മുതൽ കാച്ചറക്കനഹള്ളി ദക്ഷിണ അയോധ്യ കൊദണ്ഡരാമ സമുദായ ഭവനിൽ നടക്കും. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ഉച്ചക്ക് 2 ന് രത്നശ്രീ മണികണ്ഠൻ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ടോപ് സിങ്ങർ, അമൃത സൂപ്പർ സ്റ്റാർ റിയാലിറ്റി ഷോ ഫൈം തീർത്ഥ സുഭാഷ്, ഗായകരായ പ്രസാദ് വേലായുധൻ, സദാശിവ, പ്രദീപ്, മനോജ് കാട്ടുകുളം, കൃഷ്ണ പ്രിയ, അശ്വതി തുടങ്ങിയവർ പങ്കെടുക്കുന്ന ശ്രുതി ഓർക്കസ്ട്രയുടെ മെഗാ ഗാനമേളയും മിമിക്രി കലാകാരൻ രതീഷ് ഒറ്റപ്പാലം അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും. അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി പിസി ശങ്കർ, ശങ്കർ, ട്രഷറർ ദേവൻ, മറ്റു ഭാരവാഹികൾ എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകും.













