കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് പത്മരാജനെ പുറത്താക്കിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സ്കൂള്‍ മാനേജർ പുറപ്പെടുവിച്ചു. നേരത്തെ പത്മരാജനെ സർവീസില്‍ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നല്‍കിയിരുന്നു.
തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് കഴിഞ്ഞയാഴ്ച പത്മരാജന് ശിക്ഷ വിധിച്ചത്. 40 വർഷം തടവ് ശിക്ഷയാണ് പോക്‌സോ കുറ്റങ്ങളില്‍ വിധിച്ചത്. 10 വയസുകാരിയെ 2020 മാർച്ച് 17 ന് പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരായ കുറ്റം. പത്മരാജൻ പാലത്തായി സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിലെ ശൗചാലയത്തില്‍ വെച്ചാണ് പത്മരാജൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പത്മരാജന്റെ ഈ പ്രവർത്തനത്തെ വിദ്യാർത്ഥിയുടെ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി നടത്തിയ ഗുരുതര ലൈംഗികാക്രമണം എന്നാണ് കോടതി നിർവചിച്ചത്. പ്രതിക്കെതിരെയുള്ള പ്രധാന തെളിവുകള്‍ വൈദ്യവൈദ്യപരിശോധന, കുട്ടിയുടെ സ്റ്റേറ്റ്‌മെന്റ്, സാക്ഷിപരാമർശങ്ങള്‍ എന്നിവയാണ്.
SUMMARY: Palathai case; K. Padmarajan dismissed from job














