ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം ഇതുവരെ സുഗമമായിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്.
പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിച്ചു. ചിലയിടങ്ങളില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ദേശീയപാത അതോറിറ്റിയെ കൂടി പരിഗണിച്ചാണ് ടോള്‍ വിലക്ക് ഹൈക്കോടതി നീക്കിയത്. പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
SUMMARY: Paliyekkara toll collection; Petition filed in Supreme Court













