കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (87), കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ (55) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് കാർ ആംബുലൻസിൽ ഇടിച്ചത്. പരുക്കേറ്റവരെ കുന്നംകുളത്തേയും തൃശൂരിലേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.
SUMMARY: Patient and passenger die in car-ambulance collision in Kunnamkulam