Thursday, December 4, 2025
20.6 C
Bengaluru

കംബോഡിയൻ നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമ‌ർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാർമിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തായ്‌ലൻഡില്‍ ശക്തമായ രാഷ്‌ട്രീയ ചരിത്രമുള്ള ഷിനവത്ര കുടുംബത്തിലെ അംഗമാണ് പെയ്‌തോങ്‌താൻ ഷിനവത്ര. 2024 ഓഗസ്റ്റിലാണ് അവർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വർഷം മാത്രമാണ് ഇവർക്ക് പ്രധാനമന്ത്രി പദവിയിലിരിക്കാൻ സാധിച്ചത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്‌ലൻഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്‌താനെ പുറത്താക്കിയത്.

കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്‌തോങ്‌താൻ ഷിനവത്രയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ജൂണ്‍ 15ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്. മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ പെയ്‌തോങ്‌താൻ ‘അങ്കിള്‍’ എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതായും ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാമായിരുന്നു.

പുറത്തുവന്ന സംഭാഷണങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുനേതാക്കളും സ്ഥിരീകരിക്കുകയും ചെയ്‌തു. പെയ്‌തോങ്‌താനിന്റെ പരാമർശങ്ങള്‍ തായ്‌ലൻഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. അതിർത്തി തർക്കത്തെച്ചൊല്ലി ദേശീയ വികാരം ആളിക്കത്തിയിരുന്നു. പെയ്‌തോങ്‌താൻ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുവീഴ്‌ച ചെയ്‌തുവെന്ന് എതിരാളികള്‍ ആരോപിച്ചു.

SUMMARY: Phone conversation with Cambodian leader leaked; Thailand ousts PM

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി; പ്രസാര്‍ ഭാരതി ചെയര്‍മാൻ നവനീത് കുമാര്‍ സെഹ്ഗാള്‍ രാജിവച്ചു

ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി...

നിര്‍മാതാവ് എവിഎം ശരവണൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍...

ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും...

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: ആ​ല​പ്പു​ഴ​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

ആ​ല​പ്പു​ഴ: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം വൈക്കം തലയോലപ്പറമ്പ് വാക്കയിൽ ഗോപാലകൃഷ്ണ കൈമൾ (84) ബെംഗളൂരുവിൽ...

Topics

ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു; സദഹള്ളിയിൽ ആറുവരി അണ്ടർപാസ് നിർമ്മാണം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി 

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍...

ബെംഗളൂരു-കലബുറഗി വന്ദേഭാരതിന് പ്രശാന്തിനിലയത്തില്‍ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: കലബുറഗി-എസ്എംവിടി ബെംഗളൂരു-കലബുറഗി വന്ദേഭാരത് എക്‌സ്‌പ്രസ് (22231-22232) പുട്ടപർത്തി സത്യസായി പ്രശാന്തിനിലയം...

28.75 കോടിയുടെ മയക്കുമരുന്നുമായി ബെംഗളൂരുവില്‍ വിദേശ പൗരന്മാർ പിടിയിൽ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക്...

ബെംഗളൂരു വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട്...

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

Related News

Popular Categories

You cannot copy content of this page