BENGALURU UPDATES

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി സ്വദേശി അമർ പ്രാഞ്ചെ(29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പണം വാങ്ങിയാണ് ഫോൺ എത്തിച്ചുകൊടുത്തിരുന്നത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ മൊബൈൽ ഫോൺ ജയിലിനകത്തെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ജയിലിലെ പതിവ് സുരക്ഷാപരിശോധനയ്ക്കിടെ നടന്ന ദേഹപരിശോധനയിലാണ് പിടികൂടിയത്. സ്മാർട്ട് ഫോണും രണ്ട് ഇയർഫോണുകളും കണ്ടെടുക്കുകയായിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിക്ക് ലഹരിമരുന്ന് എത്തിച്ച കേസില്‍ മറ്റൊരു വാര്‍ഡനായ കാലപ്പ എന്നയാള്‍ നേരത്തെ പിടിയിലായിരുന്നു.
SUMMARY: Phone smuggled into Bengaluru Central Jail. The warden is under arrest

NEWS DESK

Recent Posts

‘സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല’; പോലിസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…

22 minutes ago

നടിയെ ആക്രമിച്ച കേസ്: പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…

1 hour ago

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…

3 hours ago

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…

4 hours ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…

5 hours ago