തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന് ആണ് സത്യപ്രതിജ്ഞ. തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം ആദ്യം സത്യ/ ദൃഢപ്രതിജ്ഞചെയ്യും. ഈ അംഗമാണ് മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.
അതത് തദ്ദേശസ്ഥാപനങ്ങളിലാണ് ചടങ്ങ്. ആകെ 23,573 പേരാണ് ജയിച്ചത്. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മൂന്നിടത്ത് വോട്ടൈടുപ്പ് മാറ്റിയിരുന്നു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പൽ കൗൺസിലുകളിലും രാവിലെ 10-നും കോർപ്പറേഷനുകളിൽ 11.30-നുമാണ് സത്യപ്രതിജ്ഞാച്ചടങ്ങ് ആരംഭിക്കുക. തുടർന്ന് ഭരണസമിതിയുടെ ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും.
SUMMARY: Pledge of allegiance in local self-government institutions today














