Thursday, October 16, 2025
22.8 C
Bengaluru

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒഴിവുകളനുസരിച്ചു പുതുക്കി നൽകിയ 12,041 അപേക്ഷകളിൽ 9385 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. ഇവർക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്‌മെന്റ് നില പരിശോധിക്കാം.

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് 33,849 സീറ്റാണുണ്ടായിരുന്നത്. ആകെ അപേക്ഷകൾ 12,685. ഓപ്ഷനില്ലാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 644 അപേക്ഷകൾ പരിഗണിച്ചില്ല. മെറിറ്റിൽ ഇനി 24,464 സീറ്റൊഴിവുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് സ്കൂളിൽ ചേരാനുള്ള സമയം. അതിനുശേഷം ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള നടപടി തുടങ്ങും. മിച്ചമുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച രണ്ടിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുപരിശോധിച്ച് സീറ്റൊഴിവുള്ള സ്കൂളുകൾ മനസ്സിലാക്കിവേണം ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ. ട്രാൻസ്ഫർ അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണു രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത്. ഇതിനു ശേഷമുള്ള സീറ്റൊഴിവ് അനുസരിച്ച് മൂന്നാം സപ്ലിമെൻ്ററി അലോട്‌മെന്റ്റ് വേണമോ എന്നു തീരുമാനിക്കും.

കഴിഞ്ഞ വർഷം സപ്ലിമെന്ററി ഘട്ടത്തിലും 3 അലോട്‌മെന്റ്റ് നടത്തിയിരുന്നു.
<BR>
TAGS : PLUS ONE,
SUMMARY : +1 2nd Supplementary Allotment has been published

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കല ഫെസ്റ്റ് 2026; ബ്രോഷർ പ്രകാശനം  

ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 21ന്

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ...

സുവര്‍ണ കോറമംഗല സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025...

രാഷ്ട്രപതി ശബരിമല കയറുക പ്രത്യേക ഗൂര്‍ഖ വാഹനത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍....

അഹമ്മദാബാദ് വിമാനാപകടം: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ക്യാപ്റ്റൻ സുമീത് സബര്‍വാളിന്‍റെ പിതാവ്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ...

Topics

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

Related News

Popular Categories

You cannot copy content of this page