ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ ടി കെ ആണ് ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ വാഹന നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരും.
ആദി ഉഡുപ്പി – കരാവലി ജംഗ്ഷന്‍ – ബന്നഞ്ചെ – സിറ്റി ബസ് സ്റ്റാന്‍ഡ് – കല്‍സങ്ക – ശ്രീകൃഷ്ണ മഠം എന്നിവിടങ്ങളില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുന്ദാപുരയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കാന്‍ കരാവലി ഫ്ളൈ ഓവര്‍ – അമ്പല്‍പാടി – ബ്രഹ്‌മഗിരി – ജോഡുക്കട്ടെ വഴി പോകണം.
മണിപ്പാലില്‍ നിന്ന് വരുന്ന വാഹനങ്ങളും ബസുകളും ശാരദ കല്യാണ മണ്ഡപ – ബീഡിനഗുഡ്ഡെ – മിഷന്‍ കോമ്പൗണ്ട് വഴി ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കാന്‍ വഴിതിരിച്ചുവിടും. മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കിന്നിമുള്‍ക്കി സ്വാഗത ഗോപുര വഴി നഗരത്തിലേക്ക് പ്രവേശിച്ച് ജോഡുക്കട്ടെ വഴി കടന്നുപോകണം. മാല്‍പെയില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും കുത്ത് പാടി – അമ്പല്‍ പാടി വഴി ഉഡുപ്പിയിലേക്ക് പ്രവേശിക്കണം.
അംബഗിലുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗുണ്ടിബൈല്‍ – ദൊഡ്ഡന്‍ഗുഡ്ഡെ – എംജിഎം കോളേജ് വഴി തിരിച്ചുവിട്ട് ശാരദ കല്യാണ മണ്ഡപ – ബീഡിനഗുഡ്ഡെ റോഡ് വഴി ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കണം.
SUMMARY: PM’s visit; Traffic restrictions in Udupi tomorrow














