ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ 106 കിലോമീറ്റർ ഭാഗം ഈ വർഷം പൊതുജനങ്ങൾക്കായി തുറക്കും. ഡിസംബറോടെ പാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ബെംഗളൂരുവിന് സമീപത്തെ ഹൊസക്കോട്ടെയിൽ നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂർ വഴി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ വരെ നീളുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപാതയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ.
പാതയുടെ ചില ഭാഗങ്ങൾ കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും തമിഴ്നാട്ടിലെ പ്രവൃത്തികൾ വൈകുകയായിരുന്നു. നിർമാണ പ്രവൃത്തികൾ ഓഗസ്റ്റിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും മഴ ഉൾപ്പെടെയുള്ള നിരവധി കാരണത്താൽ നിർമാണം വൈകുകയായിരുന്നു. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കർണാടകയിലെ പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗത്തിലാണ് പൂർത്തിയായത്. പൂർത്തിയായ 71 കിലോമീറ്റർ പാത അടുത്തിടെ തുറന്നുനൽകിയിരുന്നു. എന്നാൽ ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വൈകുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി 10 പാക്കേജുകളിലായാണ് പ്രവൃത്തികൾ നടക്കുന്നത്.
TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Portion in TN of blr – chennai expressway to be opened this year
ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍…
കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനെ…
തൃശ്ശൂർ: ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്കൃത സ്കൂളിന് സമീപം താമസിക്കുന്ന ചക്കാലക്കൽ അരുൺ…
ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ…
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ…