ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ; തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാത ഈ വർഷം തുറക്കും

ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ 106 കിലോമീറ്റർ ഭാഗം ഈ വർഷം പൊതുജനങ്ങൾക്കായി തുറക്കും. ഡിസംബറോടെ പാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ബെംഗളൂരുവിന് സമീപത്തെ ഹൊസക്കോട്ടെയിൽ നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂർ വഴി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ വരെ നീളുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപാതയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ.

പാതയുടെ ചില ഭാഗങ്ങൾ കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും തമിഴ്നാട്ടിലെ പ്രവൃത്തികൾ വൈകുകയായിരുന്നു. നിർമാണ പ്രവൃത്തികൾ ഓഗസ്റ്റിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും മഴ ഉൾപ്പെടെയുള്ള നിരവധി കാരണത്താൽ നിർമാണം വൈകുകയായിരുന്നു. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കർണാടകയിലെ പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗത്തിലാണ് പൂർത്തിയായത്. പൂർത്തിയായ 71 കിലോമീറ്റർ പാത അടുത്തിടെ തുറന്നുനൽകിയിരുന്നു. എന്നാൽ ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വൈകുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി 10 പാക്കേജുകളിലായാണ് പ്രവൃത്തികൾ നടക്കുന്നത്.

TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Portion in TN of blr – chennai expressway to be opened this year

Hot this week

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

Related Articles

Popular Categories