Friday, October 3, 2025
23.4 C
Bengaluru

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ ‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി നിരക്കുകൾ പരിഷ്‌ക്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. വിലകുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും മോദി പറഞ്ഞു. പ്രസംഗം 103 മിനിറ്റ് നീണ്ടു നിന്നു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.

ഓപ്പറേഷൻ സിന്ദുറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും മോദി അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്‍റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്.

സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്നും ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.യു എസ് തീരുവയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

രാജ്യത്തിന്റെ ആത്മനിര്‍ഭരത ഓപ്പറേഷന്‍ സിന്ദൂരില്‍ കണ്ടു. ശത്രുവിനെ തകര്‍ത്തത് രാജ്യത്തിന്റെ സ്വന്തം ആയുധങ്ങള്‍ ഉപയോഗിച്ചാണ്. സെമികണ്ടക്റ്റര്‍ രംഗത്ത് വളരാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ ഉണ്ടാകും. ഊര്‍ജരംഗത്തും സ്വയംപര്യാപ്തമാവുകയാണ് ഇന്ത്യ. ഹൈഡ്രജന്‍ എനര്‍ജിക്കായി ശതകോടികള്‍ ചെലവഴിക്കുന്നുന്നു. ആണവോര്‍ജ രംഗത്തും വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. 2030 ആവുമ്പോഴേക്കും 50 ശതമാനം ക്ലീന്‍ എന്‍ര്‍ജി എന്നതാണ് ലക്ഷ്യംമെന്നും മോദി പറഞ്ഞു.
SUMMARY: ‘Pradhan Mantri Vikasit Bharat Rozgar Yojana’; Prime Minister announced a scheme of 1 lakh crores for the youth

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

തിരുപ്പതിയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍...

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ -...

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍....

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി...

Topics

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍; സർജാപുര റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക്...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ 

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍...

Related News

Popular Categories

You cannot copy content of this page