ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി ഉള്ളപ്പോഴാണ് കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി. 1988 ബാച്ച് യു പി കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുൻ ഉപരാഷ്ട്രതി ജഗദീപ് ധൻകർ അദ്ധ്യക്ഷനായുള്ള സമിതിയാണ് സെഗാളിനെ നിയമിച്ചത്.
2023 ല്‍ ഉത്തർപ്രദേശിലെ കായിക, യുവജനക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി അദ്ദേഹം വിരമിച്ചിരുന്നു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നവനീത് കുമാർ സെഗാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് നവനീത് കുമാറിനെ പ്രസാർ ഭാരതി ചെയർമാനായി നിയമിച്ചത്മൂന്ന് വര്‍ഷമോ അല്ലെങ്കില്‍ 70 വയസ് ആകുന്നത് വരെയോ ആണ് പ്രസാര്‍ ഭാരതി ചെയര്‍മാന്‍റെ കാലാവധി.
SUMMARY: Prasar Bharti Chairman Navneet Kumar Sehgal resigns













