തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഷാരോണും അര്‍ച്ചനയും തമ്മിലുളള വിവാഹം നടന്നത് ആറുമാസം മുമ്ബാണ്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയെന്നാണ് നിഗമനം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് വിളിച്ചുകൊണ്ടു വരാന്‍ പോയ ഷരോണിന്റെ അമ്മ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.
SUMMARY: Pregnant woman set on fire in in-laws’ house, found dead













