KERALA

അഭ്യൂഹങ്ങള്‍ക്കിടെ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍

കോട്ടയം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. കലാകാരന് അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണമെന്നും  അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം പ്രധാനമാണെന്നും മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും നിയന്ത്രണങ്ങൾ ഇല്ലാതെ അഭിപ്രായം പറയാനാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. സദസിൽ ഉള്ളതിൽ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ട്. കോൺഗ്രസ്‌ ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. നെഹ്രു ഇന്ത്യയെ അറിഞ്ഞ രാഷ്ട്രീയ നേതാവ്. നെഹ്രുവിൻ്റെ വീക്ഷണങ്ങൾ തന്നെയാണ് ഇന്ത്യയെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതിന് പിറകെ ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അണിയറ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടന്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്

പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നവെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.നടനെ പാര്‍ട്ടിയില്‍ എത്തിച്ച ശേഷം സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
SUMMARY: Premkumar on Congress stage amid rumors

NEWS DESK

Recent Posts

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

8 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

8 hours ago

കടുത്ത ചൂടിന് ആശ്വാസം; അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

9 hours ago

വി​ദ്യാ​ർ​ഥി ജീവനൊടുക്കിയ സംഭവം; എം.​കെ. റാ​മി​നെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അ​നാ​ട്ട​മി വി​ഭാ​ഗം പ്രൊ​ഫ​സ​ർ എം…

9 hours ago

കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…

10 hours ago