ന്യൂഡൽഹി: ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ മെഡൽ നേടുന്നത്. രാജ്യത്തെ ഹോക്കിയുടെ ഉയർത്തേഴുന്നേൽപ്പിൽ ടീം പ്രശംസ അർഹിക്കുന്നുണ്ട്.
ടീമിന്റെ സ്ഥിരതയാർന്ന പ്രകടനവും പോരാട്ടവീര്യവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മെഡൽ നേട്ടത്തിൽ ഹോക്കി ടീമിനെ അഭിനന്ദിച്ചു. തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണ് പാരിസിലേതെന്നും രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി ഉയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കായിക മേഖലയ്‌ക്ക് ആവേശം പകരുന്നതാണ് ഹോക്കി ടീമിന്റെ മെഡൽ നേട്ടം. രാജ്യത്തിന്റെ അഭിമാനമുയർന്നെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
52 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്‌സ് മത്സരത്തിൽ ഹോക്കിയിൽ ഇന്ത്യ തുടർച്ചയായി മെഡൽ നേടുന്നത്. സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നിലനിർത്തിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്.
മാർക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോൾ. ഗോൾമുഖത്തെ പി ആർ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യൻ ജഴ്‌സിലെ ശ്രീജേഷിന്റെ അവസാന മത്സരമായിരുന്നു ഇത്.
TAGS: SPORTS | PRESIDENT | INDIA
SUMMARY: President of india congratulates indian hockey team for won in olympics
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…