രാഷ്ട്രപതി ദ്രൗപദി മുര്‍മു തീരുവനന്തപുരത്ത്; സ്വീകരിച്ച്‌ ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേനയുടെ ശക്തിപ്രകടനം.

ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യാന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസ പ്രകടനത്തില്‍ അണിനിരക്കും.

ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കോല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിന്‍റെ ഭാഗമാകും. 9,000 പേര്‍ക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് അഭ്യാസ പ്രകടനം കാണാം.

SUMMARY: President Draupadi Murmu in Thiruvananthapuram; received by Governor and Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു....

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ...

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന്...

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ...

യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് അടക്കം ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പർ ജനുവരി മുതൽ മാറും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ്...

സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ‌​ഹി: ഒ​രു പ്ര​തി​ഷേ​ധ​സ്ഥ​ല​വും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​ടി​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും സ​മ​യ​പ​രി​ധി​യും...

റോഡിൽ അതിക്രമം: യുവതിയെ അസഭ്യം പറയുകയും കാർ തകർക്കുകയും ചെയ്തു, ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിൽ വെച്ചുണ്ടായ  തർക്കത്തെ തുടർന്ന്  യുവതിയെ അസഭ്യം പറയുകയും...

Related Articles

Popular Categories