ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ആഴ്ച പാർലമെന്റ് പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇപ്പോള്‍ നിയമമായി മാറിയിരിക്കുകയാണ്.
ഗ്രാമീണ മേഖലയിലെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
എന്നാല്‍, മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിലും പഴയ പദ്ധതി നിർത്തലാക്കിയതിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. സഭയില്‍ ബില്ലിനെതിരെ കടുത്ത നിലപാടെടുത്ത പ്രതിപക്ഷം ചർച്ചകള്‍ക്കിടെ ഇറങ്ങിപ്പോക്ക് നടത്തി.
പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്ലിന് അന്തിമ അംഗീകാരം നല്‍കിയത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ മിഷൻ എന്ന് ഭരണപക്ഷം അവകാശപ്പെടുന്നു.
SUMMARY: President’s assent to VBG Ram Ji Bill














