കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
വ്യാഴാഴ്ച കോട്ടയം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുമ്പായി പ്രവര്‍ത്തനം അവസാനിപ്പിക്കണം.
വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവര്‍ത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കൃത്യമായ അറിയിപ്പ് നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി എത്തുന്ന പാലാ സെന്റ് തോമസ് കോളേജില്‍ എല്ലാവിധ സുരക്ഷാ നടപടികളും പൂര്‍ത്തിയായി.
SUMMARY: President’s visit: School timings changed in Kottayam for two days