LATEST NEWS

പ്രധാനമന്ത്രി കൊച്ചിയിലെത്തി; നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികള്‍ക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററില്‍ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും.

ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ പന്തലില്‍ എൻ.ഡി.എ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയില്‍ പങ്കെടുക്കും.

എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ 5 കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉള്‍പ്പെടെ 5 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

SUMMARY: Prime Minister arrives in Kochi; Navy departs for airport

NEWS BUREAU

Recent Posts

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

18 minutes ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

28 minutes ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

1 hour ago

ചൂടിന് ആശ്വാസമായി പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വേനല്‍മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ.  പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…

1 hour ago

കെഎന്‍എസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…

2 hours ago

കേരളസമാജം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…

2 hours ago