Friday, August 29, 2025
23.9 C
Bengaluru

വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്കും ചൈനയിലേക്കും യാത്ര തിരിച്ചു. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ടോക്യോയിലെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം.

പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്രമോദിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.

ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും പ്രാദേശികവും ആഗോളവുമായ സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ സഹകരണം വളർത്താനും തന്റെ ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രസ്താവിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി ചേർന്ന് സഹകരണം വിപുലീകരിക്കാനും സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും AI, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശനം ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജപ്പാനിലെ സന്ദർശനത്തിന് ശേഷം ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലെ ടിയാൻജിനിലേക്ക് യാത്ര തിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ SCO യിലെ സജീവവും ക്രിയാത്മകവുമായ ഒരു അംഗമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനും പ്രാദേശിക സഹകരണം വർദ്ധിപ്പിക്കുന്നതിനും SCO അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
SUMMARY: Prime Minister Narendra Modi leaves for foreign visit

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എയർ ഷോ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു പൈലറ്റ് മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് – വീഡിയോ 

വാഴ്സോ: : മധ്യ പോളണ്ടിലെ റാഡോമിൽ എയർ ഷോയുടെ റിഹേഴ്‌സലിനിടെ യുദ്ധവിമാനം...

പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രമായില്ല; രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഖുശ്ബു

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച്‌ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെ...

കണ്ണൂരില്‍ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി സ്വദേശി ഉസ്മാന്റെ...

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ

സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം...

തൃശൂരില്‍ സ്വകാര്യബസ് മരത്തിലും കാറിലും ഇടിച്ച ശേഷം മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു....

Topics

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ...

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും...

മെട്രോ സ്റ്റേഷനിൽ കാൽവഴുതി ട്രാക്കിലേക്ക് വീണ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു....

ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍....

ബെംഗളൂരുവില്‍ നിന്നും ജിദ്ദയിലേക്കും തായ്‌ലാന്റിലേക്കും പുതിയ സര്‍വീസുമായി ആകാശ എയര്‍

ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്....

ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു; ഭർത്താവിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച്...

Related News

Popular Categories

You cannot copy content of this page