തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. അതേ സമയം ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍–കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് റോഡില്‍ നിന്നും നീക്കാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബസ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്. വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
SUMMARY: Private bus overturns after hitting tree and car in Thrissur; 10 injured