വയനാട്: വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തുമെന്ന് പ്രിയങ്കാ ഗാന്ധി എം പി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനത്തിനിടെയാണ് അവർ ഇത്തരത്തില്‍ പ്രസ്താവിച്ചത്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന വേളയില്‍ വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ മുണ്ടക്കൈ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അവർ പറഞ്ഞു. അതില്‍ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നില്‍ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മലപ്പുറത്തെയും കോഴിക്കോടെയും സന്ദർശനം പൂർത്തിയാക്കി വയനാട് ജില്ലയിലെത്തിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെ ഓരോ പൗരന്റെയും തുല്യത തങ്ങള്‍ ഉറപ്പു നല്‍കുന്നു. വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്നം എല്ലാം പരിഹരിക്കപ്പെടണമെന്നും പ്രിയങ്ക പറഞ്ഞു.
വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുൻഗണന നല്‍കും. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. വയനാട്ടില്‍ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായായിരുന്നു ഇരുവരും മണ്ഡലത്തില്‍ എത്തിയത്. വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi will raise her voice for the people of Wayanad from the next day till the last day in Parliament
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…