കൊച്ചി: പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തെക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ പ്രൊഡ്യൂസ് ചെയ്യണമെന്ന മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് സാന്ദ്ര നിർമിച്ചിരിക്കുന്നത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്. ഒരു സിനിമ നിർമിച്ചവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കേ മത്സരിക്കാനാനാകൂ.
പത്രിക തള്ളുന്നതിൽ സാന്ദ്ര പ്രതിഷേധിച്ചു. തന്നോടുള്ള അനീതിയാണ് ഇതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ അവരുടെ ആളാണെന്നും തന്റെ പേപ്പറുകൾ മാത്രമാണ് പ്രത്യേകം എടുപ്പിച്ചതെന്നും സാന്ദ്ര പറഞ്ഞു. നിയമപരമായി നേരിട്ടുമെന്നും പ്രസിഡന്റ് സ്ഥാനത്ത് തന്നെ മത്സരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കട്ടേയെന്നും സാന്ദ്ര പറഞ്ഞു.
SUMMARY: Producers Association elections: Sandra Thomas’ nomination rejected