ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4 മുതൽ 7.30 വരെയാണ് പ്രവേശനം, അനുവദിക്കുന്നത്. കര്‍ശന സുരക്ഷാ പരിശോധനയോടെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മേൽനോട്ടത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിര്‍ബന്ധമാണ്.
#Bengaluru’s iconic #RajBhavan will open its doors to the public from August 16 to 18 as part of the 79th #IndependenceDay celebrations. Visitors can explore select areas of the #Governor’s residence between 6 a.m. and 7.30 p.m., under strict security protocols. pic.twitter.com/0esIfYvWB9
— NewsFirst Prime (@NewsFirstprime) August 14, 2025
മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കാമറകൾ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൂർച്ചയുള്ളതോ ലോഹമോ ആയ വസ്തുക്കൾ, ലഘുഭക്ഷണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, ബാഗുകൾ, ഹാൻഡ്‌ബാഗുകൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരിപാനീയങ്ങൾ എന്നിവ അകത്ത് കൊണ്ടുപോകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
SUMMARY:Public to have opportunity to visit Raj Bhavan