ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍ പരമ്പരാഗത കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ്ത എൽ.എച്ച്.ബി കോച്ചുകൾ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കൂടുതൽ യാത്രാസുഖവും നല്‍കും.
ട്രെയിൻ നമ്പർ 16855 പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്പ്രസ് 2025 ജൂലൈ 17 മുതലും ട്രെയിൻ നമ്പർ 16856 മംഗളൂരു സെൻട്രൽ – പുതുച്ചേരി എക്സ്പ്രസ് 2025 ജൂലൈ 18 മുതലും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് ആരംഭിക്കും.
ട്രെയിൻ നമ്പർ 16857 പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്പ്രസ് 2025 ജൂലൈ 19 മുതലും ട്രെയിൻ നമ്പർ 16858 മംഗളൂരു സെൻട്രൽ – പുതുച്ചേരി എക്സ്പ്രസ് 2025 ജൂലൈ 20 മുതലും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് നടത്തും.
SUMMARY: Puducherry-Mangalore Central Express trains to have LHB coaches from now on