ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് ഹെൽത്ത് ഓഫിസർ എസ്.എസ്.മാഡാനി അറിയിച്ചു. 21നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്‌റ്റേഷ നുകൾ എന്നിവിടങ്ങളിലായി 4,452 വാക്സിനേഷൻ ബൂത്തുകൾ ഇതിനായി സജ്ജീകരിക്കും. 22 മുതൽ 24 വരെ മെഡിക്കൽ സംഘം വീടു കളിൽ നേരിട്ടെത്തി വാക്സിനേഷൻ നൽകും. ജിബിഎ അധികാരപരിധിയിലുള്ള അഞ്ച് നഗര കോർപ്പറേഷനുകളിൽ നടക്കുന്ന വാക്സിനേഷൻ ഡ്രൈവില്‍ നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള 11,34,988 കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.
SUMMARY: Pulse polio distribution from 21st
പൾസ് പോളിയോ വിതരണം 21 മുതൽ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














