Categories: SPORTSTOP NEWS

ഐഎസ്എൽ; ബെംഗളൂരു എഫ്സിയെ തകർത്ത് പഞ്ചാബിന് ജയം

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ബെം​ഗളൂരു എഫ്സിക്കെതിരെ വിജയം സ്വന്തമാക്കി പഞ്ചാബ് എഫ് സി. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു പഞ്ചാബ് ബെം​ഗളൂരുവിനെ മുട്ടുകുത്തിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില തകർത്ത് ലൂക്ക മജ്സെൻ നേടിയ ഗോളിലാണ് പഞ്ചാബിന്റെ വിജയം. ഇഞ്ചുറി ടൈമിലും 2-2 എന്ന നിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിൻ്റെ ഗതി ലൂക്ക അവസാന മിനിറ്റുകളിലാണ് മാറ്റിമറിച്ചത്.

ന്യൂഡൽഹിയിലെ ജവഹർ‌ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെം​ഗളൂരു ലീഡെടുത്തു. ‌49-ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡസാണ് ബെംഗളൂരുവിന്റെ ആദ്യ​ഗോൾ നേടിയത്. പക്ഷേ തൊട്ടുപിന്നാലെ പഞ്ചാബ് എഫ്സിയുടെ മറുപടിയെത്തി. 55-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി അസ്മിര്‍ സുല്‍ജിക്കാണ് പഞ്ചാബിന് സമനില സമ്മാനിച്ചത്​.

മത്സരത്തിൽ പകരക്കാരനായി എത്തിയ ലൂക്ക മജ്സെൻ അവസാന നിമിഷം വിജയ ഗോളും സമ്മാനിച്ചു. ഇതോടെ ബെംഗളൂരു എഫ്സിക്ക് മുന്നോട്ട് കുതിക്കാനുള്ള അവസരം നഷ്ടമായി. 19 മത്സരങ്ങളിൽ 28 പോയിന്റുമായി നിലവിൽ അഞ്ചാമതാണ് ഛേത്രിയും സംഘവും.

TAGS: SPORTS | FOOTBALL
SUMMARY: Punjab fc won against Bengaluru Fc in ISL

Savre Digital

Recent Posts

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

35 minutes ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

1 hour ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

1 hour ago

ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…

2 hours ago

തൃശൂർ വെടിപ്പുര ദുരന്തം; മരണസംഖ്യ 8 ആയി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂ‍ർ…

2 hours ago

തൃശൂര്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; 3 പേരുടെ മരണം സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…

3 hours ago