ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ക്യാപ്റ്റനായി മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽ തന്നെയാണ് ടീം ജയം പിടിച്ചത്. ആദ്യ രണ്ട് കളിയും ജയിച്ച് നിന്ന പഞ്ചാബ് കിങ്സിനെ 50 റൺസിന് ആണ് രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചത്. രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 206 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 151 റൺസ്.
മൂന്ന് വിക്കറ്റ് പിഴുത ജോഫ്ര ആർച്ചറും രണ്ട് വീതം വിക്കറ്റെടുത്ത സന്ദീപ് ശർമയും മഹീഷ് തീക്ഷ്ണയുമാണ് രാജസ്ഥാനെ സീസണിലെ രണ്ടാമത്തെ ജയത്തിലേക്ക് എത്തിച്ചത്. 41 പന്തിൽ നിന്ന് 62 റൺസ് എടുത്ത നേഹാൽ വധേര മാത്രമാണ് പഞ്ചാബ് കിങ്സിനായി പൊരുതിയത്. മക്സ്വെൽ 30 റൺസ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാനെ തുണച്ചത് യശസ്വി ജയ്സ്വാളിന്റെ അർധ ശതകവും റിയാൻ പരാഗിന്റെ ഇന്നിങ്സും ആയിരുന്നു. ജുറെലിന്റെ കാമിയോയും രാജസ്ഥാനെ സ്കോർ 200ൽ എത്തിക്കാൻ തുണച്ചു.
TAGS: SPORTS | IPL
SUNMARY: Sanjus Rajasthan royals won against Punjab in IPL
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…