Thursday, October 16, 2025
27.6 C
Bengaluru

ഐപിഎൽ; ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബിന് വിജയം

ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പഞ്ചാബ്‌ കിങ്സ്‌ 37 റണ്ണിന്‌ തോൽപ്പിച്ചു. 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങാണ്‌ ടീമിന്റെ വിജയശിൽപ്പി. ഏഴ്‌ സിക്‌സറും ആറ്‌ ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌. പഞ്ചാബ്‌ 236/5, ലഖ്‌നൗ 199/7 എന്നിങ്ങനെയാണ് സ്കോർ. ആയുഷ്‌ ബദൊനി മാത്രമാണ്‌ ലഖ്‌നൗ നിരയിൽ പൊരുതിയത്‌. 40 പന്തിൽ 74 റണ്ണെടുത്തു. അഞ്ച്‌ വീതം ഫോറും സിക്‌സറുമടിച്ചു. അബ്‌ദുൽ സമദ്‌ 45 റണ്ണുമായി പിന്തുണ നൽകി. ക്യാപ്‌റ്റൻ ഋഷഭ്‌ പന്തിന്‌ (18) ഇത്തവണയും മികച്ച സ്‌കോർ സാധ്യമായില്ല. പഞ്ചാബിനായി അർഷ്‌ദീപ്‌ സിങ് മൂന്ന്‌ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബിന്‌ അവസാന അഞ്ച്‌ ഓവറിൽ നേടിയ 75 റണ്ണാണ്‌ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്‌. 15 പന്തിൽ 33 റണ്ണുമായി ശശാങ്ക്‌ സിങ്ങും അഞ്ച്‌ പന്തിൽ 15 റണ്ണോടെ മാർകസ്‌ സ്‌റ്റോയിനിസും പുറത്താവാതെനിന്നു. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ 25 പന്തിൽ 45 റണ്ണുമായി മടങ്ങുമ്പോൾ രണ്ട്‌ സിക്‌സറും നാല്‌ ഫോറും അടിച്ചിരുന്നു. ശ്രേയസും പ്രഭ്‌സിമ്രാനും ചേർന്ന്‌ 78 റണ്ണിന്റെ അടിത്തറയിട്ടു. അതിനിടെ ജോഷ്‌ ഇംഗ്ലിസ്‌ 14 പന്തിൽ 30 റണ്ണടിച്ചു. പുതിയ ജയത്തോടെ ഐപിഎൽ പട്ടികയിൽ പഞ്ചാബ് ടീം രണ്ടാം സ്ഥാനത്തെത്തി.

TAGS: SPORTS | IPL
SUMMARY: Punjab team won against Lucknow in Ipl

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നടി അര്‍ച്ചന കവി വിവാഹിതയായി

കൊച്ചി: നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ....

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തില്‍ ഉണിക്യഷ്ണൻ പോറ്റി കസ്റ്റഡിയില്‍. ഉണ്ണികൃഷ്ണൻ പോറ്റിയെ...

ആയുർവേദ സൗധ പത്താം വർഷത്തിലേക്ക്

ബെംഗളൂരു: ആയുർവേസൗധയുടെ ബെംഗളൂരുവിലെ ചികിത്സ കേന്ദ്രം പത്താം വർഷത്തിലേക്ക്. വാര്‍ഷികത്തിന്റെ ഭാഗമായി...

കർണാടക മലയാളി കോൺഗ്രസ് യോഗവും നോർക്ക കാർഡ് വിതരണവും

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക...

സമസ്ത നൂറാം വാർഷിക മഹാസമ്മേളനം വിജയിപ്പിക്കും: ബെംഗളൂരു നേതൃസംഗമം

ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ ബെംഗളൂരു സമസ്ത...

Topics

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

Related News

Popular Categories

You cannot copy content of this page